നീലേശ്വരം: തളിയിൽ ക്ഷേത്രോത്സവത്തിന് ഇന്നു കൊടിയേറും. രാവിലെ 10 നു ദ്രവ്യകലശം. വൈകിട്ട് 5 നു അഞ്ഞൂറ്റമ്പലം വീരർകാവിൽ നിന്നു പൂണുലൂം ദേവിരിയും സമർപ്പണം. തുടർന്നു തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റും. 6.30 നു മഹാവിഷ്ണു ക്ഷേത്ര ഗോപുര നിർമാണ ധനശേഖരണത്തിനു ഗൃഹഭണ്ഡാര സമർപ്പണം. 7 ന് നൃത്താഞ്ജലി നാട്യതരംഗം. നാളെ രാത്രി 7 നു ഗാനമേള. 25 നു 6. 30 നു അഷ്ടപദി. 7 നു ചാക്യാർക്കൂത്ത്. തിരുവഷ്ടമി ദിവസമായ 26 നു വൈകിട്ടു 4. 30 നു അരയി ചേരിക്കല്ല് നിവാസികളുടെ തിരുമുൽക്കാഴ്ച വരവ്. അഞ്ഞൂറ്റമ്പലം വീരർകാവിൽ നിന്നു അയ്യണയും ഒറ്റയും സമർപ്പണം. 6. 30 നു ഭജന. 27 നു 6. 30 നു ആധ്യാത്മിക സദസിൽ സിനിമാ സംവിധായകൻ വിജി തമ്പി മുഖ്യാതിഥിയാകും. 8 നു നാടകം. 28 നു രാത്രി 7 നു തിരുവാതിര. 8 ന് ആധ്യാത്മിക പ്രഭാഷണം. മാർച്ച് 1 നു രാത്രി 8. 30 നു പള്ളിവേട്ട. വൈകിട്ടു 4 ന് നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്തു ഭഗവതി ക്ഷേത്രത്തിൽ നിന്നു കാഴ്ച വരവ്. 7 നു ലാസ്യനടനം. 2 നു രാവിലെ 6 ന് ആറാട്ട് എഴുന്നള്ളത്ത്.