കാഞ്ഞങ്ങാട്: കാലഘട്ടത്തിന്റെ ഉത്തരവാദിത്തം നിർവഹിച്ച് പുതിയ തൊഴിൽമേഖല കണ്ടെത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ദിനേശ് ബീഡി പ്രസ്ഥാനത്തിന് കഴിയണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ദിനേശ്ബീഡി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ആദ്യകാല തൊഴിലാളികളെയും ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിച്ചു
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൗൺഹാളിൽനഗരസഭാചെയർമാൻ വി വി രമേശൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, ദിനേശ് ബീഡി ചെയർമാൻ സി രാജൻ, ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർ എസ്. അജിത്ത്, എ.കെ നാരായണൻ, ടി. കൃഷ്ണൻ, കെ.എം ശ്രീധരൻ, കെ.വി ശശി, കെ. ശ്രീനിവാസൻ, ഷെരീഫ് കൊടവഞ്ചി, ടി.ടി.വി കുഞ്ഞികൃഷ്ണൻ, അഡ്വ. ദാമോദരൻ, കെ.വി വിശ്വനാഥൻ, പി.കെ വിനയകുമാർ, എം. ഗംഗാധരൻ, പള്ളിയത്ത് ശ്രീധരൻ, വി. ബാലൻ, എം. സരോജിനി, ഡി.വി അമ്പാടി, എൻ. കുഞ്ഞമ്പു, ടി. അബ്ദുറഹ്മാൻ മേസ്ത്രി, എ. അമ്പൂഞ്ഞി, ഇ.
കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പി സഹദേവൻ സ്വാഗതവും കേന്ദ്രസംഘം സെക്രട്ടറി കെ. പ്രഭാകരൻ നന്ദിയും പറഞ്ഞു.