തൃക്കരിപ്പൂർ: പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി കുതിക്കുകയാണെന്നും സർക്കാർ അതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ വിദ്യാർത്ഥികളെ ആദരിച്ചു. നിറവ് വാർത്ത പത്രികയുടെ പ്രകാശനം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. ബാവ നിർവഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത രമേശൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.വി. വിനോദ്കുമാർ, എം.കെ. കുഞ്ഞികൃഷ്ണൻ, എസ്. കുഞ്ഞഹമ്മദ്, എം. ഗംഗാധരൻ, കരുണാകരൻ മേസ്ത്രി, ഇ.വി. ദാമോധരൻ, സി. ബാലൻ, വി.എൻ.പി ഫൈസൽ, കെ. രഘുനാഥ്, ടി. കുഞ്ഞിരാമൻ, കെ. സ്‌നേഹലത, പി. ലീന, വി.കെ. രാധാകൃഷ്ണൻ, എം. ദിവാകരൻ, അശ്വതി. ടി.കെ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. വി.പി.പി മുസ്തഫ സ്വാഗതവും കെ.പി. തമ്പാൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കാരോളം കേന്ദ്രീകരിച്ച് ഘോഷയാത്രയും നടന്നു.