മാഹി:നടൻ കമലാഹസന്റെ മക്കൾ നീതിമയ്യം മാഹി മേഖല കമ്മിറ്റി രൂപികരണ യോഗം ഇന്ന്
തീർത്ഥാ ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.ഹരികൃഷ്ണൻ അറിയിച്ചു. ഉച്ചയ്ക്ക് 12ന് സംസ്ഥാന പ്രസിഡന്റ് എം.എ.എസ് സുബ്രഹ്മണ്യം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓർഗനൈസർ ആർ.രാജേന്ദ്രൻ, ജി.വേൽ മുരുകൻ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ അംഗത്വ വിതരണവും നടക്കും.

അഴിയൂർ മനയിൽ നാഗഭഗവതി ക്ഷേത്ര തിറയുത്സവം 3 ന് തുടങ്ങും

മാഹി: അഴിയൂർ മനയിൽ നാഗഭഗവതി ക്ഷേത്രതിറ യുത്സവം മാർച്ച് 3, 4 തിയ്യതികളിൽ നടക്കും.
3 ന് രാവിലെ ഗണപതി ഹോമം, രാവിലെ 8 നും 9 നും ഇടയിൽ പി.പി.പീതാംബരൻ തന്ത്രികളുടെ കാർമ്മികത്വത്തിൽ കൊടിയേറ്റം.തുടർന്ന് 11.30 ന്, നട്ടത്തിറ,വൈകുന്നേരം 6 ന് തെക്കയിൽ നാണുവിന്റെ ഭവനത്തിൽ നിന്നും താലപ്പൊലിയോടു കൂടിയുള്ള ഇളനീർ വരവ് 7 ന് ക്ഷേത്രത്തിൽ വ്രേശിക്കും. രാത്രി 8 ന് പുറപ്പെടുന്ന കലശം വരവ് 9 ന് ക്ഷേത്രത്തിൽ വ്രേശിക്കും. 8.30 മുതൽ ഗുളികൻ, ഭഗവതി വെള്ളാട്ടങ്ങൾ, 4 ന് പുലർച്ചെ 5ന് ഗുളികൻ തിറ, 11 നും 12.30 നും വെള്ളാളാട്ടങ്ങൾ, വൈകുന്നേരം 3 മുതൽ കാരണവർ, ശാസ്തപ്പൻ, ഭഗവതി തിറകൾ, 5.30ന് ഭഗവതിയുടെ തിരുമുടി വെയ്പ്പ് തുടർന്ന് നടക്കുന്ന താലപ്പൊലി വരവോടെ സമാപനം.