കണ്ണൂർ: അക്രമരാഷ്ട്രീയം അവസാനിപ്പിക്കാൻ പാർട്ടികൾ തയ്യാറാകണമെന്ന് കേരള മഹിളാസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യശോദ ടീച്ചർ നഗറിലെ സമ്മേളനം യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഗീത നസീർ ഉദ്ഘാടനം ചെയ്തു. എൻ. പങ്കജാക്ഷി പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ സി.പി. ഷൈജൻ സ്വാഗതം പറഞ്ഞു. കെ. മീനാക്ഷി, ടി. സാവിത്രി, വി.എസ്. ജയശ്രീ, വി. ഗീത, പി.കെ. ചിത്രലേഖ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. കെ.എം. സപ്ന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ടി. ഉഷാവതി രക്തസാക്ഷി പ്രമേയവും സി.കെ പുഷ്പ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എൻ. ഉഷ, വിമല, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്‌കുമാർ, സി.പി. സന്തോഷ്‌കുമാർ, എ. പ്രദീപൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ. കെ. മഹിജ(പ്രസിഡന്റ്), ടി. സാവിത്രി, പി.കെ. ചിത്രലേഖ, വി.എസ്. ജയശ്രീ, സി. രത്‌നവല്ലി(വൈസ് പ്രസിഡന്റ്), കെ.എം. സപ്ന(സെക്രട്ടറി), ടി.വി. ഗിരിജ, വി. ഗീത, കെ.ടി. ഉഷാവതി, രേഷ്മ പരാഗൻ(ജോയിന്റ് സെക്രട്ടറിമാർ), വി. ആയിഷാബീവി(ട്രഷറർ)
സ്‌നേഹപൂർവ്വം ഡി.വൈ എഫ് ഐ
ഇരിട്ടി: സ്‌നേഹപൂർവ്വം ഡി.വൈ.എഫ്.ഐ എന്ന പേരിൽ ഇരിട്ടിയിലെ പുനരധിവാസ മേഖലയിലെ ബ്ലോക്കുകളെ അടിസ്ഥാനപ്പെടുത്തി രൂപീകരിച്ച ക്ലബുകളും കായികപരിശീലന പരിപാടിയും സ്‌പോർട്‌സ് കിറ്റുകളുടെ വിതരണവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം മൂന്നുകുളത്ത് ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്റ്റൻ കിഷോർകുമാർ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി വി.കെ. സനോജ്, എം. ഷാജർ, മനു തോമസ്, സക്കീർ ഹുസൈൻ, കെ.ജി. ദിലീപ്, സി.പിഎം ഇരിട്ടി ഏരിയ സെക്രട്ടറി അഡ്വ. ബിനോയി കുര്യൻ എന്നിവർ സംസാരിച്ചു.
പ്രതിഷ്ഠാദിന മഹോത്സവം
ഇരിട്ടി: പായം കൊണ്ടമ്പ്ര കിരാതേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് മുതൽ 27വരെ നടക്കും. ഇന്ന് കരിയാലിൽ നിന്ന് ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. രാത്രി ഏഴ് മണിക്ക് സാംസ്‌കാരിക സമ്മേളനം, എട്ട് മണിക്ക് മെഗാ തിരുവാതിര തുടർന്ന് ഭകതിഗാന ഫ്യൂഷൻ, നാളെ രാവിലെ 11 മണിക്ക് പ്രഭാഷണം, വൈകിട്ട് ആറു മണിക്ക് നിറമാല, തായമ്പക രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ ഓട്ടൻതുള്ളൽ, 27 ന് രാത്രി ഏഴ് മണിക്ക് കുട്ടികളുടെ കലാപരിപാടികൾ, മിമിക്‌സ് പരേഡ്, 9.30 ന് വിൽക്കലാമേള.