sureshgopi-kripesh
സുരേഷ് ഗോപി എം.പി കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു.

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഐ.ജി എസ്. ശ്രീജിത്ത് മിടുക്കനായ പൊലീസ് ഓഫീസറാണെന്നും അദ്ദേഹത്തെ ഇവിടെ നിയോഗിച്ചവരെയാണ് വിശ്വാസമില്ലാത്തതെന്നും സുരേഷ് ഗോപി എം.പി. പറഞ്ഞു. ശ്രീജിത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. ജോലി കൃത്യമായി ചെയ്യാൻ അറിയാവുന്ന ആളാണ് ശ്രീജിത്ത്. എന്നാൽ ശ്രീജിത്തിനെ നിയോഗിച്ചവർ അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കുമെന്നതിൽ ആശങ്കയുണ്ട് -അദ്ദേഹം പറഞ്ഞു.

പെരിയ കല്യോട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇന്നലെ രാവിലെയാണ് അദ്ദേഹം കല്യോട്ട് എത്തിയത്. രണ്ടു കുടുംബത്തിലെയും ബന്ധുക്കളെ അദ്ദേഹം ഏറെ നേരം ആശ്വസിപ്പിച്ചു. കൃപേഷിന്റെ അമ്മ ബാലാമണി സുരേഷ്‌ഗോപിയുടെ കൈകൾ കൂട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. യുവാക്കളുടെ ശവകുടീരത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കളോടെല്ലാം സംസാരിച്ച ശേഷം ദുഃഖത്തോടെയാണ് സുരേഷ് ഗോപി മടങ്ങിയത്.