തൃക്കരിപ്പൂർ: സോഷ്യലിസ്റ്റ് പോരാളിയും ധരിക്കുന്ന വസ്ത്രത്തിന്റെ തൂവെണ്മ പോലെ പ്രവർത്തനങ്ങളിൽ കാലുഷ്യം കലർത്താത്ത വ്യക്തിയുമായിരുന്നു പി. കോരൻ മാസ്റ്റർ എന്ന് മുൻ എം.എൽ.എ അഡ്വ. എം.കെ പ്രേംനാഥ് പറഞ്ഞു. തങ്കയം അബ്ദുൽ റഹിമാൻ സ്മാരക വായനശാല ആൻഡ് ഗ്രന്ധാലയത്തിൽ കോരൻ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വായനശാല പ്രസിഡന്റ് ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വായനശാലയ്ക്കായി പണിത വെങ്ങലാട്ടു കുഞ്ഞമ്പു നായർ മെമ്മോറിയൽ സ്മാരക വായനാഹാളിന്റെ ഉദ്ഘാടനം സംസ്ഥാന ഗ്രന്ഥശാല സംഘം സെക്രട്ടറി പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഡോ. ഇ. ശ്രീധരൻ പ്രഭാഷണം നടത്തി. പി.വി ദിനേശൻ, ഗീത, ഇ.വി ദിനേശൻ സംസാരിച്ചു.വി. പവിത്രൻ സ്വാഗതവും പി. രാജേഷ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സ്മിത ഭരതിന്റെ കടൽമഷിപ്പാത്രം കവിതാസമാഹാരം ഇഞ്ചക്കാട് ബാലചന്ദ്രൻ പ്രകാശനം ചെയ്തു. ഡോ.വി.പി.പി മുസ്തഫ ഏറ്റുവാങ്ങി. സി.എം വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.വി സന്തോഷ് കുമാർ പുസ്തക പരിചയം നടത്തി. പഞ്ചായത്തംഗം ടി.വി കുഞ്ഞികൃഷ്ണൻ, ടി.വി ബാലകൃഷ്ണൻ, സുരേഷ് കുരുമുള്ളൂർ, കെ.പി ശ്രീനിത്ത്, ജയദേവൻ കരിവെള്ളൂർ സംസാരിച്ചു. കവയിത്രി സ്മിത ഭരത് മറുമൊഴി ചൊല്ലി. ഇ. ചന്ദ്രൻ സ്വാഗതവും ഇ.വി രാജേഷ് നന്ദിയും പറഞ്ഞു. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന ലൈബ്രറി കൗൺസിൽ കലോത്സവത്തിൽ സിനിമ ഗാന മത്സരത്തിൽ എ ഗ്രേഡോടെ സമ്മാനം നേടിയ നിരുപം സായിയെ ചടങ്ങിൽ അനുമോദിച്ചു .