പരീക്ഷാ വിജ്ഞാപനം
ഏപ്രിൽ 10, മേയ് 8, മേയ് 7 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ട്, നാല്, ആറ് സെമസ്റ്റർ എം എ, എം.എസ്‌സി, എം.ബി.എ, എം.സി.ജെ, എം.സി.എ, എം.എഡ്, ബി.പി.എഡ്, എം.പി.എഡ്, എം.സി.എ ലാറ്ററൽ എൻട്രി പരീക്ഷകൾ വിജ്ഞാപനം ചെയ്‌തു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ടൈംടേബിൾ
മാർച്ച് 1ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി, മൈക്രോബയോളജി, മോളിക്കുലാർ ബയോളജി (മെയ് 2019) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രത്യേക പരീക്ഷ
സർവകലാശാലയെ പ്രതിനിധാനം ചെയ്‌ത് സ്‌പോർട്സ് മീറ്റുകളിൽ പങ്കെടുത്ത വിദ്യാർഥികൾക്കുളള പ്രത്യേക പരീക്ഷ വിജ്ഞാപനം ചെയ്‌തു. റെഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്‌തിരുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ
നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ എ.പി.സി 26 മുതൽ മാർച്ച് 5 വരെയും ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ മാർച്ച് 18 മുതൽ 23 വരെയും ഓൺലൈനായി സമർപ്പിക്കാം. ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ ഹാർഡ് കോപ്പിയായി മാർച്ച് 28ന് വൈകിട്ട് 5 മണിക്ക് മുമ്പ് സർവകലാശാലയിൽ ലഭിക്കണം. വിശദമായ സർക്കുലർ വെബ്‌സൈറ്റിൽ.