കാസർകോട്: പെരിയ കല്യോട്ടുണ്ടായ ഇരട്ടക്കൊലപാതകത്തെ കാസർകോട് കളക്ടറേറ്റിൽ മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ ചേർന്ന സർവ്വകക്ഷി സമാധാന യോഗം ശക്തമായി അപലപിച്ചു. നീചമായ കൊലപാതകങ്ങളെയും അക്രമങ്ങളെയും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.
കല്യോട്ട് കൊലപാതകത്തെ തുടർന്ന് വീടുകൾക്കും കടകൾക്കും നേരെയുണ്ടായ അക്രമങ്ങളും തീവെപ്പും പ്രതിഷേധാർഹമാണ്. കൊലപാതകത്തിന്റെ അന്വേഷണം സംബന്ധിച്ച് യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ സർക്കാറിനെ അറിയിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പി. കരുണാകരൻ എം.പി, എം.എൽ.എമാരായ എൻ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, സബ് കളക്ടർ അരുൺ.കെ.വിജയൻ, കാസർകോട് ആർ.ഡി.ഒ അബ്ദുസമദ്.പി.എ, എ.ഡി.എം എൻ.ദേവിദാസ്,ഡി വൈ എസ് പിമാരായ എം അസിനാർ,ടി എൻ സജീവ്, ബേക്കൽ സി.ഐ ജി.കെ വിശ്വംഭരൻ, ഹോസ്ദുർഗ്ഗ് തഹസിൽദാർ എൻ.ശശിധരൻ പിള്ള, കാസർകോട് തഹസിൽദാർ കെ.എച്ച്. മുഹമ്മദ് നവാസ്, വെള്ളരിക്കുണ്ട് തഹസിൽദാർ പി.കുഞ്ഞിക്കണ്ണൻ, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികളായ എം.വി.ബാലകൃഷ്ണൻ,അഡ്വ സി.എച്ച്.കുഞ്ഞമ്പു, മുൻ എം എൽ എ കെ.പി.കുഞ്ഞിക്കണ്ണൻ, അഡ്വ.എ.ഗോവിന്ദൻ നായർ, എം.സി.ഖമറുദ്ദീൻ, എ.അബ്ദുറഹിമാൻ ,ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഹരീഷ് ബി നമ്പ്യാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ,എം അനന്തൻ നമ്പ്യാർ, അബ്രഹാം തോണക്കര, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.കെ.അബ്ദുൾ റഹിമാൻ മാസ്റ്റർ, ബേബി പന്തല്ലൂർ, വി.കെ.രമേശൻ, യുധിഷ്ഠിരൻ.കെ.വി, ദാമോദരൻ ബെള്ളിഗെ, എ.കുഞ്ഞിരാമൻ നായർ, സി.ഇ.മുഹമ്മദ് മുള്ളേരിയ, അഡ്വ.കെ. ശ്രീകാന്ത്, സുരേഷ് കുമാർ ഷെട്ടി, അഡ്വ. ബഷീർ ആലടി, പി.കെ.അബ്ദുള്ള, സി.എ.യൂസഫ്, ഖാദർ അറഫ, ബി.കെ.മുഹമ്മദ്ഷാ, ഭരതൻ പിലിക്കോട് ,അഡ്വ കെ.എം. ഹസൈനാർ എന്നിവർ പങ്കെടുത്തു.