കണ്ണൂർ: ഇരുപതാമത് കന്നുകാലി സെൻസസ് സംസ്ഥാന വ്യാപകമായി നാളെ മുതൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു .ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലുമുള്ള കുടുംബങ്ങൾ ,സംരംഭങ്ങൾ ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കന്നുകാലികളുടെയും ഇനം തിരിച്ചുള്ള വിവരങ്ങൾ കന്നുകാലി സെൻസസ് വഴി ശേഖരിക്കും .സംസ്ഥാനത്തുള്ള 15 തരം മൃഗങ്ങളെയും എട്ടു തരം പക്ഷി വർഗ്ഗങ്ങളെയും എണ്ണി തിട്ടപ്പെടുത്തുന്നതിനോടൊപ്പം ,ക്ഷീര കർഷകരുടെയും പൗൾട്രി കർഷകരുടെയും മത്സ്യ തൊഴിലാളികളുടെയും ,അടിസ്ഥാന വിവരശേഖരണവും തെരുവ് നായ്ക്കളുടെയും അലത്ത് തിരിയുന്ന കന്നുകാലികളുടെയും എണ്ണം ശേഖരിക്കൽ ,സംസ്ഥാനത്തെ കശാപ്പുശാലകളുടെ എണ്ണം ശേഖരിക്കൽ എന്നിവയാണ് സെൻസസ് കൊണ്ട് ഉദ്ദേശിക്കുന്നത് .നാളെ രാവിലെ 8 ന് മന്ത്രി ഇ .പി .ജയരാജൻ മൂന്ന് പെരിയയിലെ വീട്ടിൽ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. .വാർത്താസമ്മേളനത്തിൽ ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ .ആർ .രാജൻ ,ഡെപ്യൂട്ടി ഡയറക്ടർ ഡോ .സി .പി .പ്രസാദ്, ഡോ .എം .പി .ഗിരീഷ് ബാബു , ഡോ .പത്മരാജ് എന്നിവർ സംബന്ധിച്ചു .

സി .ഇ .ഒ.ഡബ്ല്യു .എ ജില്ലാ സമ്മേളനം നാളെ

കണ്ണൂർ :കേരളത്തിലെ കൺസ്ട്രക്ഷൻ മെഷിനറി ഉടമകളുടെ സംസ്ഥന സംഘടനായ കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് ഓണേർസ് വെൽഫയർ അസോസിയേഷൻ (സി .ഇ .ഒ.ഡബ്ല്യു .എ ) ജില്ലാ സമ്മേളനം ഒന്നിനും രണ്ടിനും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .കൺസ്ട്രക്ഷൻ മിഷനറികളുടെ ലോകോത്തോര ബ്രാന്റുകളുടെ പ്രദർശനവും ,പവർ ഡ്രൈവ് ,ഖനനവും പരിപാലനവും ,റോഡ് സുരക്ഷ എന്നീ വിഷയങ്ങളിൽ സെമിനാറും നടക്കും .ഒന്നിന് രാവിലെ 11 .30 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും .2 ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .വി .സുമേഷ് ഉദ്ഘാടനം ചെയ്യും. സിനിമാ താരം ഷംന കാസിം ,കലാഭവൻ നവാസ് തുടണ്ടിയവർ അവതരിപ്പിക്കുന്ന നിശാ സന്ധ്യ ,ഗാനമേള ,വൺ മാൻ ഷോ എന്നിവ അരങ്ങേറും .വാർത്താസമ്മേളനത്തിൽ ജോർജ് കുട്ടി വാളു വെട്ടിക്കൽ, കെ .കെ .മമ്മു ,നിഷാന്ത് ,സുരേഷ് ബാബു തലശ്ശേരി എന്നിവർ സംബന്ധിച്ചു .

സംസ്ഥാന പാരാലിമ്പിക് അത് ലറ്റിക്‌സ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് തിരഞ്ഞെടുപ്പ് നാലിന്

കണ്ണൂർ :ശാരീരിക വൈകല്യ മുള്ളവരുടെ സംസ്ഥാന പാരാലിമ്പിക് അത്ലറ്റിക്‌സ്, പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനുള്ള തിരഞ്ഞെടുപ്പ് മാർച്ച് നാലിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ
തിരുവനന്തപുരത്താണ് മത്സരങ്ങൾ . ഏഴിന് സംസ്ഥാന പാരാലിമ്പിക് അത് ലറ്റിക്‌സ് ചാമ്പ്യൻഷിപ്പും എട്ടിന് പാരലിമ്പിക് സ്വിമ്മിങ് പ്രമോഷൻ മത്സരവും ഒമ്പതിന് പാരാലിമ്പിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പും നടക്കും.പവർ ലിഫ്റ്റിങിനും സ്വിമ്മിങ്ങിനും നേരിട്ടുള്ള പ്രവേശനമാണ്. മാർച്ച് രണ്ടിനുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. ഓട്ടം, ഷോട്പുട്ട് , ജാവലിൻ , ഡിസ്‌കസ് ത്രോ , ലോംഗ് ജംപ് , എന്നീ വിഭാഗങ്ങളിൽ മത്സരിക്കാം. സെലക്ഷൻ ട്രയലിന് വരുന്നവർ ബർത്ത് സർടിഫിക്കറ്റ്, രണ്ട് ഫോട്ടോ, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് , എന്നിവ കൊണ്ടുവരണം. ഫോൺ: 7736 1003 16: വാർത്താസമ്മേളനത്തിൽ കെ. അബ്ദുൾ മുനീർ, കെ .അനീസ് , പി .ഷമീർ എന്നിവർ സംബന്ധിച്ചു.

നാഷണൽ കാമ്പസ് കാൾ

കണ്ണൂർ :എസ് .കെ .എസ് .എഫ് നാഷണൽ കാമ്പസ് കാൾ മാർച്ച് രണ്ട് മുതൽ നാല് വരെ വൈകീട്ട് നാലിന് രാമന്തളി വടക്കുമ്പാട് പരിസരത്ത് നടക്കും .സംരഭകത്വം ,ഗവേഷണം ,പ്രബോധനം ,സന്നദ്ധ സേവനം ,കലിഗ്രാഫി തുടങ്ങിയ മേലകളിൽ വിദഗ്ധർ ക്ലാസ് എടുക്കും .വാർത്താസമ്മേളനത്തിൽ സയ്യിദ് സഫ് വാൻ കോയ തങ്ങൾ എഴിമല ,സത്താർ പന്തലൂർ ,ഷഹീർ പാപ്പിനിശ്ശേരി സി. കെ .അസീസ്, ബഷീർ അസ്അദി എന്നിവർ സംബന്ധിച്ചു .

കരിദിനം ആചരിക്കും

കണ്ണൂർ :നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന ചർച്ച് ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഞായറാഴ്ച കരിദിനം ആചരിക്കുമെന്ന് ഭാരവാഹികർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച കുർബാനയ്ക്ക് ശേഷം ബില്ലിന്റെ കോപ്പി കത്തിക്കും. സംസ്ഥാനത്തെ മുഴുവൻ ദേവാലയങ്ങളിലും കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധറാലിയും സമ്മേളനവും നടത്തും. ചർച്ച് ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമ ഹർജിയും മെയിൽ സന്ദേശവും അയക്കും. വാർത്താ സമ്മേളനത്തിൽ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ , ദേവസ്യ കൊങ്ങോല ,ചാക്കോച്ചൻ കാരമയിൽ എന്നിവർ സംബന്ധിച്ചു.