മട്ടന്നൂർ : മഹാദേവ ക്ഷേത്രത്തിന്റെ 48 മത് വാർഷിക മഹോത്സവത്തിന് ഇന്ന് രാത്രി 8 ന് കൊടിയേറും. ദീപാരാധനക്ക് ശേഷം തന്ത്രി അഴകം മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങ്. തുടർന്ന് കരിവെള്ളൂർ രത്‌നകുമാറും സംഘവും അവതരിപ്പിക്കുന്ന പറയൻ തുള്ളൽ നടക്കും.
വിവിധ ദിവസങ്ങളിലായി വിവിധ പൂജകൾ, രഥോത്സവം നൃത്തം തുടങ്ങിയ ഉത്സവ, അടിയന്തിര കാര്യങ്ങളോടൊപ്പം നാളെ നീർവേലി പത്മകുമാറും സംഘവും അവതരിപ്പിക്കുന്ന തായമ്പക, ശീതങ്കൻ തുള്ളൽ, ചാക്യാർകൂത്ത്, ഓട്ടൻതുളളൽ, മാർച്ച് 2 ന് നിധീഷ് ചിറക്കലും സംഘവും അവതരിപ്പിക്കുന്ന തായമ്പക, സംഗീത വിസ്മയ ഹാസ്യ വിരുന്ന്, മാർച്ച് 3 ന് വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, പയ്യന്നൂർ ലാസ്യ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ കുരുക്ഷേത്ര, മാർച്ച് 4 ന്ശിവരാത്രി ആഘോഷ പരിപാടികൾ, ചെറുതാഴം വിഷ്ണുരാജും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 5 ന് കലാനിലയം ഉദയൻ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന തായമ്പക, ഓച്ചിറ നാടകരംഗത്തിന്റെ ഇവൾ നായിക എന്ന നാടകം, 6 ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക, പള്ളിവേട്ട എഴുന്നള്ളത്ത് എന്നിവ നടക്കും.
മാർച്ച് ഏഴാം തീയതി ആറാം തീയതി ആറാട്ടോട് കൂടി ഉത്സവ ചടങ്ങുകൾക്ക് സമാപനമാകും. പത്രസമ്മേളനത്തിൽ പ്രസിഡന്റ്് എൻ.പവിത്രൻ, സെക്രട്ടറി വി.ബാലകൃഷ്ണമേനോൻ , പി.മോഹനൻ, കെ. ലക്ഷ്മണ മാരാർ എന്നിവർ പങ്കെടുത്തു.