minister-e-chandrasekhara

കാസർകോട്: പെരിയ കല്യോട്ട് കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ ബളാൽ, ചാമുണ്ഡിക്കുന്ന് എന്നിവിടങ്ങളിൽ പോസ്റ്റർ പതിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു. 'ഇടതുമുന്നണിയിൽ ഇരുന്നുകൊണ്ട് കരിങ്കാലിപ്പണി എടുക്കരുത് ചന്ദ്രേട്ടാ, മുന്നണി ബന്ധം നോക്കണ്ടേ' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ഇന്നലെ ഉച്ചയോടെ ആരോ പോസ്റ്ററുകൾ എടുത്തുമാറ്റുകയും ചെയ്തു.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ മന്ത്രി ചന്ദ്രശേഖരൻ സന്ദർശനം നടത്തിയത് വലിയ വിവാദമായിരുന്നു. സി.പി.എം നേതൃത്വത്തെ ഇത് ചൊടിപ്പിക്കുകയും ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. അതിന് മന്ത്രി മറുപടി പറഞ്ഞതോടെ വിജയരാഘവൻ വിമർശനം തിരുത്തുകയായിരുന്നു.