തലശേരി. ചെട്ടിമുക്കിലെ ബി.ജെ.പി. ഓഫീസിന് സമീപത്തെ പൈപ്പ് ബോംബ് സ്‌ഫോടനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആർ.എസ്.എസ് ശക്തികേന്ദ്രത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിയതോടെ മൂന്ന് സാധാരണക്കാർക്ക് മാരകമായി പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് തലശേരി ജഗന്നാഥ ക്ഷേത്രോത്സവം സമാപിച്ചത്. എല്ലാവർഷവും ഇതിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമം നടത്താറുണ്ട്. ഇതിനാണോ ഈ ബോംബുകളെന്ന് സംശയിക്കുന്നു. ഇക്കാര്യത്തിൽ പൊലീസ് നടപടിയെടുക്കണം. റെയ്ഡ് നടത്തി ആയുധങ്ങൾ പിടിച്ചെടുക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
താലപ്പൊലി മഹോത്സവം
ചെറുകുന്ന്: താവം ശ്രീ കൂർമ്പക്കാവ് താലപ്പൊലി മഹോത്സവം ഇന്ന് മുതൽ 4 വരെ നടക്കും, ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കൊടിയേറ്റം, നാലുമണിക്ക് മാടായി തിരുവർകാട്ടുകാവ് നിന്ന് തൊഴുതു വരവ് 6 മണിക്ക് ദീപാരാധന, രാത്രി 8. 30 കലവറ നിറയ്ക്കൽ, 9മണിക്ക് അടിയറ വരവേൽപ്പ്, രാത്രി 10മണിക്ക് മെഗാ തിരുവാതിര, 10.30 ന് കൊല്ലം ആവിഷ്‌കാരയുടെ നാടകം അക്ഷരങ്ങൾ, നാളെ വൈകിട്ട് നാലുമണിക്ക് എഴുന്നള്ളിപ്പ്, 6 മണിക്ക് ദീപാരാധന, 8: 30ന് എഴുന്നള്ളിപ്പ് 10 മണിക്ക് ആരാധന, 11.30ന് അഷ്ടദിക്ക് ബലി, ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് എഴുന്നള്ളിപ്പ് ദീപാരാധന രാത്രി 9.30ന് തോട്ടങ്ങളുടെ പുറപ്പാട് കലശം എതിരേൽപ് വർണ്ണശബളമായ കാഴ്ച വരവ്, 10മണിക്ക് അടിയറ വരവേൽപ്പ് വെള്ള താലപ്പൊലി, 11.30ന് ആരാധന, രാത്രി 11 മണിക്ക് ഗായിക മെറിൻ ഗ്രിഗറി ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീജ ചന്ദ്രൻ എന്നിവർ നയിക്കുന്ന കോഴിക്കോട് യൂണിവേഴ്‌സൽ ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും, തിങ്കളാഴ്ച രാവിലെ 5 മണിക്ക് എഴുന്നള്ളിപ്പ് ദൈവങ്ങളുടെ പുറപ്പാട് തുടർന്ന് താലപ്പൊലി മഹോത്സവം നടക്കും 11മണിക്ക് ആറാടീക്കൽ, ഉത്സവാഘോഷം സമാപനം, ഉത്സവാഘോഷത്തിന് ഭാഗമായി ദിവസേന ദേവി സ്‌തോത്രങ്ങൾ ഉണ്ടായിരിക്കും സമാപനദിവസം ഉച്ചയ്ക്ക് അന്നദാനവും നടക്കും,
മോദി പ്രവർത്തകരുമായി സംവദിച്ചു
കണ്ണൂർ: പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി രാജ്യത്തെ ബൂത്ത് തലത്തിലെ ബി.ജെ.പി. പ്രവർത്തകരുമായിപ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. ജില്ലയിൽ 11കേന്ദ്രങ്ങളിൽ പ്രത്യേക പ്രോജക്ടർ സ്ഥാപിച്ചാണ് സംവദിച്ചത്. സംസ്ഥാന സെൽ കോ ഓർഡിനേറ്റർ കെ. രഞ്ജിത്, കെ. രാധാകൃഷ്ണൻ, എ.ഒ. രാമചന്ദ്രൻ, പ്രഭാകരൻ കടന്നപ്പള്ളി, ബേബി സുനാഗർ, ഡോ. വി.വി. ചന്ദ്രൻ, അഡ്വ. ശ്രീകാന്ത്, രവി വർമ്മ, ടി. ജ്യോതി, എസ്. വിജയ്, അജി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
കിസാൻ നിധി അട്ടിമറിക്കാൻ ശ്രമം: കെ.രഞ്ജിത്
കണ്ണൂർ: കർഷകർക്ക് വർഷത്തിൽ 6000രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ നിധി അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ബി.ജെ.പി. സംസ്ഥാന സെൽ കോ ഓർഡിനേറ്റർ കെ. രഞ്ജിത് പറഞ്ഞു. 2ഹെക്ടറിൽ താഴെ കൃഷി ഭൂമിയുളള കർഷകർക്ക് പണം ലഭിക്കുന്ന പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണ്. ഭൂമി പിന്നീട് കൃഷി ആവശ്യത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പ്രചരണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മലയാള ഭാഷാ പാഠശാല സർഗ്ഗസദസ്
പയ്യന്നൂർ: മലയാള ഭാഷാ പാഠശാലയുടെ പ്രതിമാസ വീട്ടകം പരിപാടിയുടെ ഭാഗമായുള്ള സർഗ്ഗസദസ് രണ്ടിന് രാവിലെ പത്ത് മണി മുതൽ പുറച്ചേരി കേശവതീരത്ത് നടക്കും. നർത്തകിയും സുകുമാരി സ്മാരക അവാർഡ് ജേതാവുമായ അർച്ചനാ ബാബു മാരാർ ഉദ്ഘാടനം ചെയ്യും, കേശവതീരം ഡയറക്ടർ വെദിരമന വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ പുരസ്കാര ജേതാക്കളായവരെ ആദരിക്കും.