പയ്യന്നൂർ: പയ്യന്നൂർ കോളേജ് റിട്ടയേർഡ് ജന്തുശാസ്ത്ര വകുപ്പ് മേധാവിയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന പയ്യന്നൂർ കണ്ടങ്കാളി ശ്രീലയത്തിൽപ്രൊഫ: ടി.പി.ശ്രീധരൻ (75) നിര്യാതനായി. ഇന്ന് രാവിലെ 9 മണി മുതൽ 11 വരെ ഗാന്ധി പാർക്കിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് 3ന് നടുവിൽ തറവാട്ട് വീട്ടിനടുത്ത് സംസ്കാരം നടക്കും.
കണ്ണൂർ ജില്ലയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തനമാരംഭിച്ച കാലം മുതൽ ജീവിതാവസാനം വരെ നിരന്തരം പ്രവർത്തിച്ചു. പയ്യന്നൂർ കോളേജായിരുന്നു മുഖ്യ പ്രവർത്തന കേന്ദ്രം. 1984 മുതൽ 1986 വരെ പരിഷത്തിന്റെ ജില്ലാ പ്രസിഡണ്ടായിരുന്നു. സാക്ഷരതാ സമിതി ജില്ലാ കോഓഡിനേറ്റർ, ജില്ലാ ആസൂത്രണ സമിതി വിദഗ്ധാംഗം, ജനകീയാസൂത്രണം ജില്ലാ കോ ഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ പയ്യന്നൂർ നഗരസഭ ആസൂത്രണ സമിതി അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു.
ഭാര്യ: പ്രൊഫ: ജാനകി. മക്കൾ: സ്മിത, ഡോ: രശ്മി. മരുമക്കൾ: പരേതനായ ഹരിദാസ് (പാലക്കാട്), ഡോ: രാകേഷ് (കോഴിക്കോട്).
സഹോദരങ്ങൾ: ഡോ: ടി.പി.ബാലകൃഷ്ണൻ(റിട്ട: ഹെഡ്മാസ്റ്റർ, നടുവിൽ ഹൈസ്കൂൾ), ഡോ: ടി.പി. നാരായണൻകുട്ടി(റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), ഡോ: ടി.പി.ശശികുമാർ(റിട്ട. സയന്റിസ്റ്റ്), ടി.പി.മണി, ടി.പി.നളിനി, ടി.പി. ഇന്ദിര.