മാവുങ്കാൽ: തെയ്യം കാണാൻ പോയ ഇരിയ മണ്ടയങ്ങാനത്തെ പി. ദാമു (68)വിനെ മുളവന്നൂർ ക്ഷേത്രത്തിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി.പറക്കളായി ബലിപ്പാറ കരിഞ്ചാമുണ്ഡി ദേവസ്ഥാനത്ത് തെയ്യം കാണാൻ പോയതായിരുന്നു. വൈകിയും വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കല്ലുവെട്ടുകുഴിയിൽ മൃതദേഹം കണ്ടത്. നടന്നു പോകുന്നതിനിടയിൽ അബദ്ധത്തിൽ വീണതാകാമെന്നു കരുതുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി.
ഭാര്യ: വെള്ളച്ചി. മക്കൾ: സുശീല, രുക്മിണി, രാജേഷ്. മരുമക്കൾ: മാധവൻ, മാധവൻ (ഇരുവരും ഏഴാംമൈൽ). സഹോദരങ്ങൾ: കണ്ണൻ (കണ്ണൂർ), ഹരിദാസ്, ബാലകൃഷ്ണൻ (വടകര), രോഹിണി, രമണി,കുമാരൻ, നാരായണൻ (രാവണേശ്വരം), ദാമോദരൻ,പുഷ്പ (കള്ളാർ).