സുൽത്താൻ ബത്തേരി: ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്ര മഹോത്സവം ഫെബ്രുവരി 27 മുതൽ
മാർച്ച് 5 വരെ ആഘോഷിക്കും. സർവ്വൈശ്വര്യ പൂജ, ശനിദോഷ നിവാരണ പൂജ, താലപ്പൊലി, കരകം, കുംഭം എഴുന്നള്ളിപ്പ്, കനലാട്ടം, ഗുരുസിയാട്ടം തുടങ്ങിയ ക്ഷേത്ര പരിപടികളോടൊപ്പം വിവിധ ദിവസങ്ങളിൽ കലാപരിപാടികളും നടക്കും.
വദ്യാർത്ഥികൾക്കായി കഴിഞ്ഞ 12
വർഷമായി നടത്തിവരുന്ന വിദ്യാഗോപാലമന്ത്രാർച്ചന മാർച്ച് 3 ന് രാവിലെ 9.30 ന് നടത്തും. പരിപാടിയിൽ പ്രശസ്ത മാന്ത്രികനും മൈൻഡ് ഡിസൈനറുമായ പ്രൊഫ. ആർ.കെ. മലയത്ത് കുട്ടികളോട് സംവദിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9447083543, 220445, 222445.