കല്പറ്റ: സ്വകാര്യ ലോബികൾക്ക് വേണ്ടി വയനാട് മെഡിക്കൽ കോളേജ് അട്ടിമക്കുകയാണെന്ന് യുവമോർച്ച വയനാട് ജില്ലാകമ്മിറ്റി ആരോപിച്ചു കഴിഞ്ഞ ബഡ്ജറ്റ് അവതരണത്തിൽ വളരെ പെട്ടന്ന് പൂർത്തീകരിക്കുമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. ഒരു വർഷം കഴിഞ്ഞപ്പോൾ സംരംഭം ഉപേക്ഷിക്കുന്നതിന് വേണ്ടിയുള്ള പഠനം നടത്തുകയാണ്. പാരിസ്ഥിതിക പ്രശ്നം ഉണ്ടെന്ന പഠന റപ്പോർട്ട് എപ്പോഴാണ് തയ്യാറാക്കിയത് എന്ന് സർക്കാർ വ്യക്തമാക്കണം. ഇത്തരത്തിൽ പഠനം നടത്താൻ ഏതൊക്കെ ഉദ്യോഗസ്ഥൻമാരെയാണ് സർക്കാർ നയോഗിച്ചത് എന്ന് വ്യക്തമാക്കണം. വീരേന്ദ്രകുമാറിന്റെ പാർട്ടി എൽ ഡി എഫുമായി ചേരാൻ തീരുമാനിച്ചതിന് ശേഷമുണ്ടായപഠന റപ്പോർട്ട് സംശയാസ്പദമാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഭൂമിയിലെ മരങ്ങൾ പാടെ മുറിച്ചുമാറ്റി. വയനാട് മെഡിക്കൽ കോളേജ് അട്ടിമറിച്ച സർക്കാർ നിലപാടിനെതിരെ യുവമോർച്ച 4ന് കളക്ടറേറ്റലേക്ക് മാർച്ച് നടത്തി റീത്തുകൾ സമർപ്പിക്കും.

യുവമോർച്ച ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ അദ്ധ്യക്ഷത വഹിച്ചു., പി കെ ദീപു, ധന്യ രാമൻ, മനോജ്കുമാർ എം, റെനീഷ് ജോസഫ്, എം ആർ രാജീവ്, സനേഷ് വാകേരി എന്നിവർ പ്രസംഗിച്ചു