കൊയിലാണ്ടി: ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരിത്തിന്റ അടിസ്ഥാനത്തിൽ കീഴരിയൂർ മാവിട്ടമലയിൽ ഇന്നലെ വൈകുന്നേരം പോലീസ് നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വ്യാജ മദ്യനിർമാണവുമായി ബന്ധപ്പെട്ടു നിരവധി പ്രശ്‌നങ്ങൾ പ്രേദേശത്ത് പതിവാണ്. അടുത്ത കാലത്തു മദ്യ ലോബി ഇവിടെ സജീവമാണ്. സബ് ഇൻസ്‌പെക്ടർമാരായ സജു എബ്രഹാം, ആബിദ്, സി.പി.ഒ സുനിൽ, എസ്.സി.പി.ഒ സുരേഷ്, സി.പി.ഒ ഷാനാവാസ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സുനിൽ, ഷിരാജ്, അജേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.