calicut-uni

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സരം, 2016 മുതൽ പ്രവേശനം) റഗുലർ /സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 8വരെയും 160 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് 14 വരെയും രജിസ്റ്റർ ചെയ്യാം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.കോം/ ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ /സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.

എം.എ മലയാളം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.വോക് (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

അഞ്ചാം സെമസ്റ്റർ എം.സി.എ ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം