കുുറ്റ്യാടി: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തും കുറ്റ്യാടി പഞ്ചായത്തും 22 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച നിട്ടൂർ കായലോട് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. അറുപത് കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് അദ്ധ്യക്ഷ പി.കെ.സജിത, പി.ജി.ജോർജ്ജ്, കെ.സി.ബിന്ദു, പി.സി.രവീന്ദ്രൻ, കെ.വി.ജമീല, രജിത രാജേഷ്, ഏരത്ത് ബാലൻ, ടി.കെ.ദാമോദരൻ, എടത്തും കര നാണു, എ.എം.അശോകൻ, കെ.പവിത്രൻ തുടങ്ങിയവർ സംസാരിച്ചു