കൊയിലാണ്ടി: നഗരത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കൊയിലാണ്ടി പൊലീസ് പിടികൂടി. 5000 ത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ നിർദേശപ്രകാരം കൊയിലാണ്ടി എസ്.ഐ.മാരായ സജു എബ്രഹാം, ഫസലുൽ ആബിദ്, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നെെറ്റ് പട്രോളിഗിനിടെ പിടികൂടിയത്. രണ്ട് സംഭവങ്ങളിലായി കൊയിലാണ്ടി ' വലിയാണ്ടി വളപ്പിൽ അബൂബക്കർ (50), അരങ്ങാടത്ത് കോയാന്റെ വളപ്പിൽ കെ.വി.റാഫി. (35) എന്നിവരെ അറസ്റ്റ് ചെയ്തു. റാഫി ഉത്പന്നങ്ങൾ വിതരണത്തിനായി കൊണ്ടു പോകുന്ന ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്. സ്‌കൂൾ, കോളെജ് പരിസരങ്ങളിൽ ലഹരിവില്പന വ്യാപകമാകുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടിയുമായി കൊയിലാണ്ടി പൊലീസ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ സ്‌കൂൾ കോളെജ് പരിസരങ്ങളിൽ പൊലീസ് നിരീക്ഷണം നടത്തിവരുകയായിരുന്നു. ലഹരി മാഫിയയുമായി ബന്ധപ്പെട്ട പ്രധാന കണ്ണികളിലേക്ക് വ്യക്ത്മാമായ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. റെയ്ഡിന് സി.പി.ഒ.വി.ജിജോ, പി, കെ. മനോജ് കുമാർ, ഒ കെ.സുരേഷ്,. ജില്ലാലഹരി വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളായ കെ.സുനിൽ, ഷിരാജ്, അജേഷ്, തുടങ്ങിയവർ നേതൃത്വം നൽകി.