കുറ്റ്യാടി : മരുതോങ്കര, ചീനവേലി പ്രദേശത്തെയും ചങ്ങരോത്ത് പഞ്ചായത്തിലെ തോട്ടത്താങ്കണ്ടി പ്രദേശത്തെയും ബന്ധിപ്പിക്കുന്ന തോട്ടതാകണ്ടി പാലം നിർമ്മാണത്തിന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ 3 കോടി രൂപ അനുവദിച്ചു. മൊത്തം എസ്റ്റിമേറ്റ് തുകയായ 15 കോടിയുടെ 20ശതമാനം തുകയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. ഈ സാമ്പത്തിക വർഷം തന്നെ 15 കോടിയുടെ ഭരണാനുമതി നൽകി പ്രവൃത്തി ആരംഭിക്കുാനാവും. വർഷങ്ങളായി രണ്ട് പ്രദേശത്തെയും ജനങ്ങളുടെ ആവശ്യമാണ് പാലം നിർമ്മാണം. കഴിഞ്ഞ വർഷം ചീന വേലി പ്രദേശത്ത് ഇ.കെ.വിജയൻ എം എൽ .എ യുടെയും പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതിയുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് നിവേദനം നൽകുകയും ചെയ്തിരുന്നു.