കുറ്റ്യാടി :സാധാരണക്കാരനെയും തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെയും ദുരിതത്തിലാക്കാനുള്ള പദ്ധതിയാണ് കേരള സർക്കാരിന്റെ ബഡ്ജറ്റ് അവതരണമെന്ന് നിർമാണ തൊഴിലാളി കോൺഗ്രസ്. പ്രളയബാധിതർക്ക് പോലും വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ നിർവാഹമില്ലാത്ത തരത്തിലാന്ന് സിമൻറ്,കമ്പി മുതലായവയ്ക്ക് വില കൂട്ടിയിരിക്കുന്നത്. ഇതിനെതിരെ ഐ.എൻ.ടി.യു.സി ശക്തമായ പ്രതിഷേധമായി സമരവുമായി രംഗത്ത് വരുമെന്ന് കുറ്റിയാടി മേഖല നിർമ്മാണതൊഴിലാളി കോൺഗ്രസ് കൺവെൻഷൻ പ്രഖ്യാപിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പ്രകാശൻ അമ്പലക്കുളങ്ങര ഉദ്ഘാടനം ചെയ്തു. മടപ്പള്ളി മോഹനൻ, നാരായണ നഗരം പത്മനാഭൻ, രഞ്ജിത്ത് കണ്ണോത്ത്, കരുണൻ കെപി, എംടി രവീന്ദ്രൻ, അനിൽ ചോലക്കാട്ട് എന്നിവർ പ്രസംഗിച്ചു.