കുറ്റ്യാടി : ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഭരണഘടന ഉറപ്പു നൽകുന്ന ലിംഗ സമത്വത്തിനും വേണ്ടി 'ഭരഘടന സംരക്ഷിക്കൂ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക' എന്നീ മുദ്രാവാക്യമുയർത്തി നടത്താൻ പോകുന്ന പ്രക്ഷോഭ പോരാട്ടങ്ങളിൽ മുഴുവൻ സ്ത്രീകളും പങ്കാളികളാകണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എം കെ രാധനഗറിൽ (കാവിലുംപാറ ഗവ: ഹൈസ്‌ക്കൂൾ) നടന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന എകസിക്യൂട്ടീവ് അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. സമ്മേളന നഗരിയിൽ സി.എം യശോധ പതാക ഉയർത്തി. കെ പി സുമതി, സി എം യശോധ, ഗീതാ രാജൻ, എം റീജ എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.പി ചന്ദ്രിരക്തസാക്ഷി പ്രമേയവും രാധിക ചിറയിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അജിത നടേമ്മൽ പ്രവർത്തന റിപ്പോർട്ടും എൻ.കെ ഗീത സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി 500 രൂപയായി ഉയർത്തുക, കുറ്റ്യാടി ഗവ: താലൂക്ക് ഹോസ്പിറ്റലിൽ ശിശു രോഗവിദഗ്ദ്ധനെ ഉടൻ നിയമിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയങ്ങളിലൂടെ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ഞയറാഴ്ച സുശീലാ ഗോപാലൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനവും റാലിയും ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അംഗം പി കെ സൈനബ ഉദ്ഘാടനം ചെയ്യും.
ജവീീേ ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ സമ്മേളനം കെ കെ ലതിക ഉദ്ഘാടനം.