കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിന്റെ മെല്ലെപ്പോക്ക് നയത്തിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത കൽപ്പറ്റ ടൗണിലുടെ പ്രതിഷേധ റാലിയും പിച്ചതെണ്ടൽ സമരവും നടത്തി.എൽ ഡി എഫ് സർക്കാരിന്റെ പ്രകടന പത്രികയിൽ വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുമെന്നു പറഞ്ഞിരുന്നെങ്കിലും ഓരോ വർഷത്തെയും ബഡ്ജറ്റ് അവതരിപ്പിക്കുമ്പോളും തുടർച്ചയായി വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നു കെ സി വൈ എം ആരോപിച്ചു.വയനാട് മെഡിക്കൽ കോളേജ് പണിയുവാൻ ഏറ്റെടുത്ത 50 ഏക്കർ ഭൂമി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം അനുയോജ്യമല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ആ ഉദ്യമം ഉപേക്ഷിക്കുകയാണെന്നു സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. മറ്റൊരു സ്ഥലം വാങ്ങുന്നതിനുവേണ്ടി 5 കോടി രൂപയാണ് സർക്കാർ വയകയിരുത്തിയതായി ബഡ്ജറ്റിൽ പറയുന്നത് എന്നാൽആതുകകൊണ്ട് മെഡിക്കൽ കോളേജ് അല്ല സാധാരണ ആശുപത്രിയുടെ നവീകരണം മാത്രമേ നടക്കുകയുള്ളൂ എന്നു കെ സി വൈ എം പ്രസ്താവനയിൽ പറഞ്ഞു . കൽപ്പറ്റ ടൗണിൽ വെച്ചു നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ സി വൈ എം മാനന്തവാടി രൂപത പ്രസിഡന്റ് എബിൻ ഫിലിപ് മുട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഫാ റോബിൻ പടിഞ്ഞാറയിൽ ആമുഖ പ്രഭാഷണം നടത്തി.കെ സി വൈ എം മുൻ ഡയറക്ടർ ഫാ. ലാൽ ജേക്കബ് പൈനുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അനീഷ് ഓമക്കര മുഖ്യപ്രഭാഷണം നടത്തി.ഫാ.വിനോദ് പാക്കനിക്കുഴി,ഫാ.അനീഷ് കാട്ടാംകോട്ടിൽ ,ഫാ.പോൾ വാഴപ്പിള്ളിൽ,സി.സ്മിത ടഅആട,ജിയോ മച്ചുകുഴിയിൽ, റ്റിബിൽ പാറക്കൽ, ജിജോ പൊടിമറ്റത്തിൽ, ആൽഫിൻ അമ്പാറയിൽ, അലീന, അഭിലാഷ്, ജോബിൻ ഇല്ലിക്കൽ, അഭിനന്ദ് എന്നിവർ സംസാരിച്ചു

വയനാടൻ ജനതയെ സർക്കാർ അവഹേളിക്കുന്നതിന്റെ പ്രതീകമായി മെഡിക്കൽ കോളേജ് നിർമാണത്തിന് വേണ്ടി പിച്ച എടുക്കുന്ന കർമ്മം കെ സി വൈ എം രൂപത ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാറയിൽ നിർവഹിച്ചു.പ്രതീകാത്മകമായി വയനാടൻ ജനതക്ക് വേണ്ടി ചില്ലറ നാണയത്തുട്ടുകൾ ശേഖരിക്കുന്നതിന് കെ സി വൈ എം പ്രസിഡന്റ് എബിൻ ഫിലിപ് മുട്ടപ്പള്ളി നേതൃത്വം നൽകി.