മാനന്തവാടി:തിരുനെല്ലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ഇടയൂർകുന്ന് പുത്തൻപുരയിൽ അബ്ദുൾ റഷീദി നെയാണ് (25)മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ് പി കബേരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് പത്താം തരത്തിലെ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുമായി ഫോൺ മുഖാന്തിരം സൗഹൃദത്തിലായ റഷീദ് പലതവണ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയ സ്‌കൂൾ അധികൃതർ സംഭവമറിയുകയും ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് തിരുനെല്ലി പൊലീസ് കേസെടുത്ത് എസ്എംഎസിന് കൈമാറി.കാട്ടിക്കുളം സ്വകാര്യ കടയിലെ സെയിൽസ് മാനാണ് റഷീദ് . കഴിഞ്ഞ വർഷം പലതവണകളായും, ഈ വർഷം ആരംഭത്തിലും കുട്ടിയെ റഷീദ് പീഡിപ്പിച്ചതായി പരാതിയുണ്ട്. പ്രതിയെ കൽപ്പറ്റ പോക്‌സോ കോടതിയിൽ വൈകന്നേരത്തോടെ ഹാജരാക്കും.