കുറ്റ്യാടി: അദ്ധ്യാപകരുടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്ന് കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുഴുവൻ അദ്ധ്യാപകർക്കും നിയമനാംഗീകാരം നൽകുക, ജോലി സ്ഥിരത ഉറപ്പു വരുത്തുക, ശബള പരിഷ്‌ക്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.സി.ടി.എ.സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ഏലിയാറ ആനന്ദൻ ഉദ്ഘാടനം ചെയ്തു. പി.കെ.സുരേഷ് അദ്ധ്യക്ഷനായി. സുധീഷ് വള്ളിൽ, കെ.കെ.പാർത്ഥൻ, പി.വി.ശ്രീജ, കെ.പി.ശ്രീധരൻ, അനൂപ് കാരപ്പറ്റ, കെ.കെ.പ്രത്യുമ്‌നൻ, പി.ജമാൽ, ഡൊമനിക് കളത്തൂർ, കോമള, പി.അശോകൻ തുടങ്ങിയവർ സംസാരിച്ചു