കുറ്റ്യാടി: കേരള സർക്കാറിന്റെ ആയിരം ദിനാഘോഘത്തിന്റെ ഭാഗമായി കൃഷി വകുപ്പ് 50 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം 9ന് രാവിലെ 11 മണിക്ക് കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങരയിൽ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിക്കും. ഇ.കെ.വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. നാളീകേര വികസന ബോർഡ് ചെയർമാൻ എം.നാരായണൻ ബ്ലോക്ക് പ്രസിഡന്റ് കെ.സജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. മിനി പങ്കെടുക്കും. തെങ്ങിന് തടം എടുക്കൽ, വളയം ചെയ്യൽ, കാർഷിക യന്ത്രം വിതരണം ,വാഴക്കന്ന് വിതരണം ,പമ്പ് സെറ്റ് ഉൾപ്പെടെയാണ് പദ്ധതിയിൽ ഉള്ളത് .കായക്കൊടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുള്ള രണ്ടായിരത്തി ഇരുനൂറിൽ പരം കൃഷി ക്കാരിൽ നിന്നും തെരഞ്ഞെട്ടത്ത നാൽപത്തി മൂന്നായിരം തെങ്ങുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.