കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ കച്ചേരിതാഴ ,പൊയിലുപറമ്പത്ത് മുക്ക് ഭാഗത്തെ റോഡിൽ കുറ്റ്യാടി കനാലിൽ നിന്നും ഒഴുകി എത്തിയ വെള്ളം കെട്ടികിടന്ന് തകർന്ന ഭാഗങ്ങളും പാതയുടെ ഇരുവശങ്ങളും നാട്ടുകാരും പരിസരവാസികളും ചേർന്ന് ശുചീകരിച്ചു.കാലങ്ങളായി വേനൽകാലത്ത് തുറന്ന് വിടാറുള്ള കനാലിന്റെ ഒരു വശത്ത് കൂടി ഒഴുകി എത്തിയിരുന്ന വെള്ളമാണ് ഓവ് ചാലിൽ മണ്ണ് മൂടി കിടക്കുന്നതിനാൽ റോഡിലേക്ക് പരന്നൊഴുകിയിരുന്നത്. ഇത് കാരണം റോഡിലെ ടാറിങ്ങ് പൂർണമായും തകരുകയും ഒഴുകി എത്തുന്ന വെള്ളത്തോടൊപ്പം മണ്ണ് റോഡിൽ വന്നു ചേരുകയുമായിരുന്നു. കുറ്റ്യാടിയിൽ നിന്നും ഈ വഴി കടന്നു പോകുന്ന നൂറ് കണക്കിന് വാഹനങ്ങൾക്കും കാൽനട സഞ്ചാരികൾക്കും റോഡിലെ അപകടാവ സ്ഥ ഏറെ പ്രയാസമായതിനെ തുടർന്ന് നാട്ടുകാർ മുന്നിട്ടിറങ്ങുകയായിരുന്നു.