പുൽപള്ളി: ഫെബുവരി 1,2,3 തീയതികളിൽ ബംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചെത്തിയ വയനാടൻ അഭ്യാസികൾക്ക് മിന്നുന്ന വിജയം.
സീനിയർ ബോയ്സ് വാൾപയറ്റ് ഇനത്തിൽ അതുൽ കൃഷ്ണയും നിധിൻ ബാബുവും ഒന്നാം സ്ഥാനം നേടി. വ്യക്തിഗത ഇനത്തിൽ നിധിൻ ബാബുവിനാണ് രണ്ടാം സ്ഥാനം. ഓപ്പൺ ഫൈറ്റിംഗിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ അമ്പലവയലിലെ ഐശ്വര്യ റോയി രണ്ടാം സ്ഥാനം നേടി. പുൽപള്ളി ജി ജി കളരിസംഘത്തിലെ കെ.സി കുട്ടികൃഷ്ണൻ ഗുരുക്കളാണ് പരിശീലകൻ. 17 സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിലധികം മത്സരാർത്ഥികൾ ഉണ്ടായിരുന്നു.


(പടം

നിധിൻ ബാബു, അതുൽ കൃഷ്ണ, ഐശ്വര്യ റോയി എന്നിവർ പരീശീലകൻ കെ. സി കുട്ടികൃഷ്ണൻ ഗുരുക്കളോടൊപ്പം)