സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി വ്യാവസായിക കോഴി വളർത്തൽ പദ്ധതിയിലേക്കും കേരള ചിക്കൻ ഔട്ട്ലറ്റ് തുടങ്ങാനും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം.
കേരള സർക്കാരിന്റെ കേരള ചിക്കൻ പദ്ധതിയിൽ അംഗങ്ങളായി ഇറച്ചിക്കോഴി വളർത്താൻ താത്പര്യമുള്ള കർഷകർക്ക് ബ്രഹ്മഗിരിയുടെ www.BRAHMAGIRI.ORG വെബ്സൈറ്റിലൂടെ അക്ഷയകേന്ദ്രങ്ങൾ വഴിയായും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. മലപ്പുറം,കോഴിക്കോട്,പാലക്കാട്,വയനാട് ജില്ലയിലെ കർഷകർക്ക് അപേക്ഷ നൽകാം.
വെബ്‌സൈറ്റിലൂടെ അപേക്ഷ പ്രകാരം മുൻഗണന അടിസ്ഥാനത്തിൽ വെരിഫിക്കേഷൻ നടത്തിയ ശേഷം യോഗ്യമായ ഫാമുകളുടെ ലിസ്റ്റ് തയ്യാറാക്കും. അനുവദിച്ച ഫാമുകൾക്ക് രജിസ്‌ട്രേഷൻ നമ്പർ നൽകും.രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്ന ഫാമുകൾക്ക് പണമടയ്ക്കുന്ന മുറയ്ക്ക് പത്തു ദിവസത്തിനുള്ളിൽ കോഴിക്കുഞ്ഞ് ,തീറ്റ,മെഡിസിൻ എന്നിവ ലഭ്യമാക്കും.ഫാമുകൾക്ക് പരിശീലന-മേൽനോട്ട ചുമതല ബ്രഹ്മഗിരി പൗൾട്രി മിഷൻ നിർവഹിക്കും.
കുഞ്ഞ്,തീറ്റ എന്നിവയ്ക്കായ് ഒരു തവണ മുതൽ മുടക്കാൻ തയ്യാറാകുന്ന കൃഷിക്കാർക്ക് കിലോയ്ക്ക് 11/- രൂപ വരെ വളർത്തു കൂലി ഈ പദ്ധതിയിലൂടെ ലഭിക്കും.വർഷത്തിൽ ആറു ബാച്ചുകൾ കൃഷിക്കാർക്ക് ഉറപ്പുനൽകും.ഇതിനുപുറമേ ആകെ ലാഭത്തിൽ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാർക്ക് അർഹതയുണ്ട്. അപ്രതീക്ഷതമായി കർഷകർക്ക് വരാവുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തിൽ നിന്ന് ഒരു ഭാഗം റിസ്‌ക്ക് ഫണ്ടായി മാറ്റിവയ്ക്കും. ആവശ്യ ഘട്ടങ്ങളിൽ ഡോക്ടർമാരുടെയും,ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെയും സേവനം ബ്രഹ്മഗിരി ഫാമിൽ ലഭ്യമാക്കും.
ശുദ്ധമായ രീതിയിൽ മാംസോൽപ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണ സംവിധാനവും ഉറപ്പാക്കി കൊണ്ടായിരിക്കും കേരള ചിക്കൻ ലൈവ് ഔട്ട്ലറ്റുകൾ പ്രവർത്തിക്കുക.
ജീവനുള്ള കോഴി തൂക്കം കിലോയ്ക്ക് 11/- രൂപ നിരക്കിൽ വ്യാപാരികൾക്ക് കമ്മീഷൻ നൽകും.കടകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ കച്ചവടക്കാർക്ക് അധിക ചിലവില്ലാതെ തിരിച്ചെടുക്കും.
87-90 രൂപ നിരക്കിൽ ജീവനോടെയും 140-150 രൂപ നിരക്കിൽ ഇറച്ചി വിലയിലും കേരള ചിക്കൻ കടകളിൽ വർഷം മുഴുവൻ കോഴി ലഭ്യമാകും.
കമ്പോള വില താഴുമ്പോൾ ഉണ്ടാകുന്ന നഷ്ടം സർക്കാർ സഹായത്തോടെ രൂപീകരിക്കുന്ന വില സ്ഥിരത ഫണ്ടിലൂടെ പരിഹരിക്കും.
വിശദവിവരങ്ങൾക്ക് ഫോൺ: 9656493111,8593933950.