കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന സമഗ്രം സഫലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ ജില്ലാതല സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. വിജയജ്വാല, വിജയഭേരി, യുവതീയുവാക്കൾക്കുള്ള കായിക പരിശീലനം, അക്ഷരച്ചന്തം, ഡ്രോപ് ഔട്ട് ഫ്രീ വയനാട്, ഗോത്രജ്വാല എന്നീ പദ്ധതികൾ സി.കെ.പവിത്രൻ, ടി.എഫ് ജോയി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി.ജെ.അലക്സാണ്ടർ, എം.സുനിൽകുമാർ, വി.ജെ.തോമസ് എന്നിവർ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എ.ദേവകി, അംഗങ്ങളായ അഡ്വ. ഒ.ആർ രഘു, ബിന്ദു മനോജ്, എൻ.പി.കുഞ്ഞുമോൾ, പി.ഇസ്മായിൽ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പ്രഭാകരൻ, ഡയറ്റ് പ്രിൻസിപ്പൽ ഇ.ജെ.ലീന, പൊതുവിദ്യാഭ്യാസ പ്രോഗ്രാം കോഓഡിനേറ്റർ എം.സുരേഷ് കുമാർ, ഡോ. കെ .പി.ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
പദ്ധതികൾ സംബന്ധിച്ച ചർച്ചകളിൽ എസ്എസ്‌കെ ജില്ലാ പ്രൊജക്ട് ഓഫിസർ ജി.എൻ ബാബുരാജ് മോഡറേറ്ററായിരുന്നു. കെ.വി.മത്തായി, സ്വപ്ന ആന്റണി, കെ.ഗിരീഷ്, ലിസി സണ്ണി, എ.കെ ഷാനവാസ് എന്നിവർ പങ്കെടുത്തു. 2019-20 വർഷം ഏഴു കോടി രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്