കോഴിക്കോട്: ദേശീയ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കേരളത്തിൽ ഫെബ്രുവരി 10 വരെ വിവിധ റോഡ് സുരക്ഷാ സെമിനാറുകളും കർമ്മപദ്ധതികളും കേരള മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിക്കും ജില്ലയിലെ പരിപാടികളുടെ ഉദ്ഘാടനം ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിൽ ജില്ലാ കലക്ടർ സാംബശിവറാവുവിന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവ്വഹിക്കും. അസി. കമ്മീഷണർ ഓഫ് പോലീസ് രാജു പി.കെ റോഡ് സുരക്ഷാ സന്ദേശം നൽകും. ഡെപ്യുട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഷാജി കെ.എം. റോഡ് സുരക്ഷാ പ്രതിജ്ഞയെടുക്കും. കൈക്കൊള്ളും. കേരള മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി ചേർന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് ഫെബ്രുവരി 10 വരെ ജില്ലയിൽ വാഹന പരിശോധനയും ബോധവത്ക്കരണവും സംഘടിപ്പിക്കുമെന്ന് ആർ.ടി.ഒ ശശികുമാർ എ.കെ. അറിയിച്ചു.