വിരമിച്ച ജീവനക്കാർക്ക് റീവാല്വേഷൻ ഓഫീസറാവാം
സർവകലാശാലയിൽ നിന്ന് വിരമിച്ച സെക്‌ഷൻ ഓഫീസർ റാങ്കിൽ കുറയാത്ത ജീവനക്കാരെ കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ റീവാല്വേഷൻ ഡ്യൂട്ടിക്ക് ഓഫീസർ ഇൻചാർജായി താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 14ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
റസിഡന്റ് മെഡിക്കൽ ഓഫീസർ അഭിമുഖം
സർവകലാശാലാ ഹെൽത്ത് സെന്ററിൽ ദിവസ വേതന നിരക്കിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷിച്ച യോഗ്യരായവർക്കുള്ള അഭിമുഖം ഏഴിന് രാവിലെ പത്ത് മണിക്ക് ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ ലിസ്റ്റും നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ.
മാർക്ക് ലിസ്റ്റ്
അദീബെ ഫാസിൽ പ്രിലിമിനറി (സപ്ലിമെന്ററി), ഫൈനൽ (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2018 പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ അതത് കേന്ദ്രങ്ങളിൽ 11 മുതൽ വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
ഒന്ന്, രണ്ട് സെമസ്റ്റർ എം.പി.എഡ് (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 12 വരെയും 160 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 15 വരെ രജിസ്റ്റർ ചെയ്യാം.
മൂന്നാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ മൈക്രോബയോളജി (2015 മുതൽ പ്രവേശനം2009 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ എട്ട് വരെയും 160 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് 14 വരെ രജിസ്റ്റർ ചെയ്യാം.
ഒന്ന്, അവസാന വർഷ ബി.എഫ്.എ പരീക്ഷക്ക് പിഴകൂടാതെ 12 വരെയും 160 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 16 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷ
രണ്ടാം വർഷ അഫ്‌സൽഉൽഉലമ പ്രിലിമിനറി 2016, 2017 പ്രവേശനം റഗുലർ/സപ്ലിമെന്ററി, 2015 പ്രവേശനം സപ്ലിമെന്ററി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും.
പി.ജി ഡിപ്ലോമ ഇൻ കൗൺസലിംഗ് പരീക്ഷ 22ന് ആരംഭിക്കും.
ആറാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി ഓണേഴ്‌സ് (2011 സ്‌കീം), രണ്ടാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 18ന് ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി, രണ്ടാം സെമസ്റ്റർ എൽ എൽ.ബി ത്രിവത്സരം, ആറാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി, ആറാം സെമസ്റ്റർ എൽ എൽ.ബി പഞ്ചവത്സരം (2008 പ്രവേശനം), എൽ എൽ.ബി രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ പഞ്ചവത്സരം, രണ്ട്, നാല്, ആറ് സെമസ്റ്റർ ത്രിവത്സരം (2007ഉം അതിന് മുമ്പുള്ള പ്രവേശനം) നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.
എൻവയോൺമെന്റൽ സയൻസ് റിഫ്രഷർ കോഴ്‌സ്
സർവകലാശാലാ ഹ്യൂമൺ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റർ കോളേജ്/സർവകലാശാലാ അദ്ധ്യാപകർക്കായി ഏഴ് മുതൽ 27 വരെ നടത്താനിരുന്ന എൻവയോൺമെന്റൽ സയൻസ് റിഫ്രഷർ കോഴ്‌സ് ഫെബ്രുവരി 28 മുതൽ മാർച്ച് 20 വരെ നടത്തും. 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: വിവരങ്ങൾക്ക്: 0494 2407350.
പരീക്ഷാഫലം
പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.