sree
ശ്രീനാരായണ ദിവ്യപ്രബോധനത്തിന് സമാപനം കുറിച്ച് നടന്ന സർവൈശ്വര്യപൂജയ്ക്ക് സ്വാമി സച്ചിദാനന്ദ കാർമികത്വം വഹിക്കുന്നു


തിരുവമ്പാടി: ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നാലുദിവസമായി നടന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും സമാപിച്ചു.എസ്.എൻ.ഡി.പി. യോഗം തിരുവമ്പാടി യൂണിയനാണ് യജ്ഞം സംഘടിപ്പിച്ചത്.ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ മുഖ്യകാർമികത്വം വഹിച്ചു.സമാപനം കുറിച്ചുനടന്ന സർവൈശ്വര്യപൂജയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാനചൈതന്യ സഹകാർമികനായി.യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, സെക്രട്ടറി പി.എ. ശ്രീധരൻ, എം.കെ. അപ്പുക്കുട്ടൻ, രാധാരാജൻ, സലീല ഗോപിനാഥ്, റെനീഷ് വി.റാം എന്നിവർ നേതൃത്വം നൽകി.

തി​രുവമ്പാടി​: ശ്രീനാരായണ ദിവ്യപ്രബോധനത്തിന് സമാപനം കുറിച്ചുനടന്ന സർവൈശ്വര്യപൂജയ്ക്ക് സ്വാമി സച്ചിദാനന്ദ കാർമികത്വം വഹിക്കുന്നു