jnm-ju-bili
ലൈബ്രറിഉദ്ഘാടനം

വടകര:പുതുപ്പണം ജെ.എൻ.എം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലിയുടെ ഭാഗമായി ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്, പൂർവവിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെ നിർമ്മിച്ച സുവർണ ജൂബിലി സ്മാരക ലൈബ്രറി ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. വടകര മുനിസിപ്പൽ ചെയർമാൻ കെ ശ്രീധരൻ മുഖ്യാതിഥിയായിരുന്നു. വടകര ഡി ഇ ഒ സി. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട് ടി.വി എ ജലീലിന്റെ അദ്ധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ വി. ജയകുമാർ, പ്രിൻസിപ്പൽ ടി.സി.സത്യനാഥൻ, വി.ഗോപാലൻ , വി വി വിനോദ് ,എ.പി.മോഹനൻ, പി കെ നാരായണൻ, എം.ഇ സുരേഷ് , എം.എം പ്രജിത്ത് , പി ബഷീർ, എം എസ് അന്വയ ,ബി.ഗീത എന്നിവർ സംസാരിച്ചു