കുന്ദമംഗലം: കുന്ദമംഗലത്ത് കാരുണ്യപ്രവർത്തനങ്ങൾക്ക് പുതിയ ചുവടുവെപ്പുമായി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ രൂപീകരിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ വൈകുന്നേരം 4 മണിക്ക് കുന്ദമംഗലം ഖസർ ടി.വി.ആർ.ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവ്വഹിക്കും. പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിനായി കുന്ദമംഗലത്ത് വിപുലമായ ഒരു മെഡിക്കൽ സെന്റർ ആരംഭിക്കുകയാണ് ഫൗണ്ടേഷന്റെ പ്രഥമ പ്രവർത്തനമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാലിയേറ്റീവ് പ്രവർത്തനത്തിനായി സന്നദ്ധസംഘടനാ സേവനം ഉറപ്പുവരുത്തുക, പാവപ്പെട്ടവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് സഹായങ്ങൾ ചെയ്യുക എന്നീ പദ്ധതികളു മുണ്ട്. ഫൗണ്ടേഷൻ ചെയർമാൻ യു.സി.രാമനും കൺവീനർ ഒ.ഉസ്സയിനുമാണ്.അരിയിൽ മൊയ്തീൻഹാജിയാണ് ട്രഷറർ. വാർത്താസമ്മേളനത്തിൽ ഖാലിദ്കിളിമുണ്ട, കെ.പി.കോയ, എ.അലവി, സി.ഗഫൂർ, യു.സി.രാമൻ, ഒ.ഉസ്സയിൻ, എ.മൊയ്തീൻഹാജി എന്നിവർ പങ്കെടുത്തു.