വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ 208 അയൽകൂട്ടങ്ങളിലെ അംഗങ്ങൾക്ക് സ്ത്രീപദവി സ്വയം പഠനപ്രക്രിയയുടെ ഭാഗമായി 'ലിംഗ പദവി സമത്വവും നീതിയും' എന്ന വിഷയത്തിൽ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ഓരോ അയൽകൂട്ടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഫെസിലിറ്റേറ്റർമാർക്കുള്ള പരിശീലന പരിപാടി വൈസ് പ്രസിഡൻറ് റീന രയരോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സിക്രട്ടറി ടി.ഷാഹുൽ ഹമീദ് ക്ലാസെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ഉഷ ചാത്തംകണ്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ സുധ മാളിയേക്കൽ, മെമ്പർമാരായ മഹിജ തോട്ടത്തിൽ, സുകുമാരൻ കല്ലറോത്ത് എന്നിവർ സംസാരിച്ചു. കുടുംബശ്രീ .ആർ.പി.സ്വാതി പഠന പ്രക്രിയക്ക് നേത്യത്വം നൽകി. കുടുംബശ്രി. സി.ഡി.എസ് ശ്രീമതി.ബിന്ദു ജയ്സൺ പദ്ധതി വിശദീകരിച്ചു. തുടർപരീശീലനത്തിനായി ഫെസിലിറ്റേറ്റർമാർ എല്ലാ അയൽകൂട്ട അംഗങ്ങൾക്കും പരിശീലനം നൽകും.