പേരാമ്പ്ര: മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന ഓൾ ഇൻഡ്യ വെറ്ററൻസ് മീറ്റിൽ ജാവലിൻ, ഷോട്ട്പുട്ട്, റിലേ മത്സരങ്ങളിൽ കേരളത്തിനു വേണ്ടി വെങ്കല മെഡൽ നേടിയ ചക്കിട്ടപാറ കുമ്പുക്കൽ തങ്കച്ചന് നാട്ടുകാർ പെരുവണ്ണാമൂഴിയിൽ വരവേൽപ്പ് നൽകി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാട് ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. ജനപ്രതിനിധികളായ ഷൈല ജയിംസ്, ലൈസ ജോർജ്ജ്, റ്റി.ഡി ഷൈല, മുൻ പഞ്ചായത്ത് മെമ്പർ അമ്പാട്ട് അപ്പച്ചൻ എന്നിവർ നേതൃത്വം നൽകി. തുടർന്നു തുറന്ന വാഹനത്തിൽ പൂഴിത്തോട്ടിലേക്കു ആനയിച്ചു.