കുറ്റ്യാടി : കേരകർഷകരുടെ സമഗ്ര വികസനവും സാമ്പത്തിക സ്വാശ്രയത്വവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കായക്കൊടി പഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പട്ടർകുളങ്ങരയിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇ.കെ വിജയൻ എംഎൽഎ അദ്ധ്യക്ഷനാകും. കേരള സർക്കാറിന്റെ 1000 ദിനങ്ങൾ ആഘോഷിക്കുന്ന വേളയിലാണ് 50 ലക്ഷം വകയിരുത്തി പഞ്ചായത്തിലെ 250 ഹെക്ടർ സ്ഥലത്ത് 43000-ത്തോളം വരുന്ന തെങ്ങുകളിൽ ഉല്പാദനം വർദ്ധിപ്പിക്കുന്നതാണ് പദ്ധതി. കേരഗ്രാമം പദ്ധതിയെ നാളീകേര കർഷകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പദ്ധതി പ്രദേശത്തെ മണ്ണ് ജലസംരക്ഷണം, വളപ്രയോഗം,, ജലസേചനം, ഇടവിള ക്യഷി എന്നിവ കൂടി പദ്ധതി ലക്ഷ്യമിടുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി പറഞ്ഞു.