മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച നടത്തിയ ഫോക്കസ് ഗ്രൂപ്പ് ഡിസ്‌കഷൻ സബ് കളക്ടർ ഉമേഷ് ഉദ്ഘാടനം ചെയ്യുന്നു.


വടുവൻചാൽ: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെയും പഞ്ചായത്ത് തല ബയോഡൈവേഴ്സിറ്റി മനേജ്‌മെന്റ് കമ്മിറ്റിയുടെയും, ഹരിത കേരള മിഷൻ പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് വേണ്ട പ്രാദേശിക കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്തെ കാലാവസ്ഥാ മാറ്റം അത്ഭുതപ്പെടുത്തുന്നതാണെന്ന് അനുഭവസ്ഥർ വിലയിരുത്തി. മഴയുടെ അളവിലും കാറ്റിന്റെ ഗതിയിലും താപനിലയിലും ഉണ്ടായിട്ടുള്ള മാറ്റം എല്ലാവർക്കും ബോധ്യമാണെങ്കിലും എന്ത് കൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്നതിൽ കാര്യമായ അവബോധം ജനങ്ങൾക്കില്ല. അതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് ഗ്രാമസഭകൾ, സ്‌കൂൾ ക്ലാസ്സുകൾ എന്നിവ മുഖേന കുട്ടികളിലും പൊതുജനങ്ങളിലും അവബോധമുണ്ടാക്കാനാണ് ആദ്യ കർമ്മ പദ്ധതി.
കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് സാധിക്കുന്ന തരത്തിൽ പ്രകൃതിയുടെ മനുഷ്യന്റെ അന്യായ ഇടപെടലുകളെ നിയന്ത്രിക്കുന്നതിന് പദ്ധതി ആസൂത്രണം നടത്തും.
കിലയുടേയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതി പരിസ്ഥിതി സംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ സഹകരണം ഉറപ്പ് വരുത്തും. ഗ്രാമപഞ്ചായത്തുകൾക്ക് ഈ മേഖലയിൽ ഇടപെടാൻ സാധിക്കുന്ന തരത്തിൽ ഒരു പഠന റിപ്പോർട്ടും കർമ്മ പദ്ധതിയും തയ്യാറാക്കും. ഇതു സംബന്ധമായി ചേർന്ന ഫോക്കസ് ഗ്രൂപ്പ് ഡിസ്‌കഷൻ ജില്ലാ സബ് കളക്ടർ ഉമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ യമുന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാപ്പൻ ഹംസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ യഹ്യാഖാൻ തലക്കൽ, ഷഹർബാൻ സൈതലവി, പ്രബിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ഹരിഹരൻ, എ.കെ റഫീക്ക്, പി സി ഹരിദാസൻ, യശേദ, ഷൈബാൻ, റസിയ, സഫിയ സമദ്, സതീദേവി, സംഗീത രാമകൃഷ്ണൻ, പി നിസാർ എന്നിവർ പ്രസംഗിച്ചു. കാലവസ്ഥ വ്യതിയാനം സംബന്ധിച്ച് ബഷീർ ആനന്ദ് ജോൺ, പശ്ചിമഘട്ട വികസന സമിതി കൺവീനർ പ്രകാശൻ, വിജിനറ്റ് ഡയറക്ടർ സ്റ്റാൻലി, ഹരി ആർ നായർ, ഡേ. അനിൽ കുമാർ എന്നിവർ സംസാരിച്ചു.