കൊയിലാണ്ടി: കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര നാളെ കാലത്ത് 11 മണിക്ക് കൊയിലാണ്ടിയിൽ എത്തിച്ചേരും. സ്റ്റേഡിയം ഗ്രൗണ്ടിലാണ് സമ്മേളനം ഒരുക്കിയിട്ടുള്ളത്. പരുപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കയതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിനടുത്ത് വെച്ച് വാദ്യമേളങ്ങളോടെ ജാഥയെ സ്വീകരിക്കും. പരിപാടിയൊടനുബന്ധിച്ച് ഇന്ന് എല്ലാ മണ്ഡലങ്ങളിലും വിളംബര ജാഥകൾ നടക്കും. സ്വീകരണ സമ്മേളനം മുൻ കെ.പി.സി സി പ്രസിഡണ്ട് കെ.മുരളീധരൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ യു. രാജീവൻ, വി.പി.ഭാസ്‌കരൻ ,വി.ടി സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ ,കെ.പി.വിനോദ് കുമാർ എന്നിവർ അറിയിച്ചു