ഒന്നാം സെമസ്റ്റർ യു.ജി പരീക്ഷാ കേന്ദ്രം
എട്ടിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എ അഫ്‌സൽഉൽഉലമ/ബി.എസ്.സി/ബി.എം.എം.സി പരീക്ഷയ്ക്ക് മൂത്തേടം ഫാത്തിമ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പരീക്ഷാ കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ചവർ കരുവാരക്കുണ്ട് നജാത്ത് കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി പരീക്ഷാ കേന്ദ്രത്തിലും ചുങ്കത്തറ മാർത്തോമ കോളേജ് പരീക്ഷാ കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ച NCASASY121 മുതൽ NCASASY238 രജിസ്റ്റർ നമ്പറുള്ളവർ കരുവാരക്കുണ്ട് കെ.ടി.എം (ദാറുന്നജാത്ത് അറബിക് കോളേജ്) കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പരീക്ഷാ കേന്ദ്രത്തിലും ഒറ്റപ്പാലം മണിശേരി എ.എം.സി ഗ്രൂപ്പ് ഒഫ് എഡുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ പരീക്ഷാ കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ചവർ ആലത്തൂർ എസ്.എൻ.ജി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും അതേ ഹാൾടിക്കറ്റുമായി ഹാജരാകണം.
പരീക്ഷാ അപേക്ഷ
ഒന്ന്, മൂന്ന് സെമസ്റ്റർ എൽ എൽ.എം (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 14 വരെയും 160 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.
റെക്കോഡ് സമർപ്പിക്കണം
വിദൂരവിദ്യാഭ്യാസം എം.എസ്.സി കൗൺസലിംഗ് സൈക്കോളജി (2014 പ്രവേശനം) മൂന്നാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷയുടെ റെക്കോഡുകൾ 16ന് സർവകലാശാലയിൽ സമർപ്പിക്കണം.
പരീക്ഷാഫലം
പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ എം.എ സോഷ്യോളജി/എം.എ ഹിസ്റ്ററി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് എം.എ സോഷ്യോളജിക്ക് 18 വരെയും എം.എ ഹിസ്റ്ററിക്ക് 19 വരെയും അപേക്ഷിക്കാം.