കുറ്റ്യാടി: കാവിലുംപാറ ഗ്രാമ പഞ്ചായത്തിൽ 21 കോടിയുടെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് 2019-20 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 213894573 രൂപ വരവും 210761058 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പി.പി.ചന്ദ്രൻ അവതരിപ്പിച്ചത്. പ്രസിഡന്റ് അന്നമ്മ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഭുമിയും വീടും ഇല്ലാത്തവർക്കും ഭവന രഹിതർക്കും മുൻഗണന നൽകുന്ന ബജറ്റിൽ ഇതിനായി ഏഴ് കോടി രൂപയും, കാർഷിക മേഖലക്ക് മൂന്ന് കോടി രൂപയും, ഗ്രാമീണ റോഡുകളുടെ വികസനത്തിന് രണ്ടര കോടി രൂപയും വകയിരുത്തി. പക്രം തളം ചുരംറോഡ് സൗന്ദര്യവൽക്കരണത്തിനും, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും, കൂടൽ ഗവ: എൽ പി.സ്‌കൂൾ സ്മാർട്ട് സ്‌കൂളാക്കി മാറ്റുന്നതിനും ബജററിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ചർച്ചയിൽ ജോസഫ് കാഞ്ഞിരത്തിങ്കൽ, സൂപ്പി മണക്കര ,ബോബി മൂക്കൻതോട്ടം, പുപ്പതോട്ടും ചിറ, മായ പുല്ലാട്ട്, കെ. ടി. സുരേഷ്, കെ.കെ.മോളി എന്നിവർ പങ്കെടുത്തു.