പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ മാവിലകണ്ടി അയനിപിലാവുള്ളതിൽ ഭാഗത്തെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കിണറിന്റെ പ്രവർത്തി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം.കെ. അമ്മത് അദ്ധ്യക്ഷത വഹിച്ചു. വടക്കയിൽ കുഞ്ഞിസൂപ്പി സൗജന്യമായി അനുവദിച്ച സ്ഥലത്താണ് കിണർ നിർമ്മിക്കുന്നത്. എ.ഇ.സൗഭര, കെ.കെ. ശാന്ത, സുരേഷ് എന്നിവർ സംസാരിച്ചു.