കുറ്റ്യാടി: ദേശീയ ആയുഷ്മിഷനും ഭാരതിയ ചികിൽസാ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ കുന്നുമ്മൽ ബ്ലോക്ക് തല പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുന്നുമ്മൽ ഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ വിജിലേഷ് അദ്യക്ഷത വഹിച്ചു.ഡോക്ടർ കെ.പി രമേശൻ പദ്ധതി വിശദീകരണം നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സ്പെഷൽ ഓഫീസർ ഡോക്ടർ പി.എസ് അരുൺ ആരോഗ്യ ബോധവൽക്കരണ ക്ലാസും, ഡോക്ടർ സൂര്യ യോഗ ക്ലാസും നടത്തി. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാധിക ചിറയിൽ നന്ദി രേഖപെടുത്തി.