അദ്ധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം
വിദ്യാഭ്യാസ വിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാലാ/ കോളേജ് ശാസ്ത്ര, സാമൂഹിക ശാസ്ത്ര വിഭാഗം അദ്ധ്യാപകർക്ക് 23 മുതൽ മാർച്ച് ഒന്ന് വരെ മൂല്യനിർണയം ഉന്നത വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 16. അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും വെബ്‌സൈറ്റിൽ. ഫോൺ: 9495657594, 9446244359.
പരീക്ഷാ അപേക്ഷ
വിദൂര വിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്‌ട്രേഷൻ/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ (2014 മുതൽ പ്രവേശനം) ആറാം സെമസ്റ്റർ ബി.എ/ ബി.എസ് സി/ ബി.കോം/ ബി.ബി.എ/ ബി.എം.എം.സി/ ബി.എ അഫ്‌സൽ - ഉൽ - ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 15 വരെയും 160 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാന്‍ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്-8, എക്‌സാമിനേഷൻ-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 വിലാസത്തിൽ 22-നകം ലഭിക്കണം. പരീക്ഷ മാര്‍ച്ച് 12-ന് ആരംഭിക്കും
അഫിലിയേറ്റഡ് കോളേജുകളിലെ (2014 മുതൽ പ്രവേശനം) ആറാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ ബി.എസ് സി/ ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ ബി.കോം/ ബി.ബി.എ/ ബി.എ മൾട്ടിമീഡയ/ ബി.സി.എ/ ബി.കോം ഓണേഴ്‌സ്/ ബി.കോം വൊക്കേഷണൽ സ്ട്രീം/ ബി.എസ്.ഡബ്ല്യൂ/ ബി.ടി.എച്ച്.എം/ ബി.വി.സി/ ബി.എം.എം.സി/ ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ ബി.എച്ച്.എ/ ബി.കോം പ്രൊഫഷണൽ/ ബി.ടി.എഫ്.പി/ ബി.വോക്/ ബി.ടി.എ/ ബി.എ ഫിലിം ആൻഡ് ടെലിവിഷൻ/ ബി.എ അഫ്‌സൽ - ഉൽ- ഉലമ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 15 വരെയും 160 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ മാർച്ച് 12-ന് ആരംഭിക്കും.
പരീക്ഷ
മൂന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് സപ്ലിമെന്ററി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും.
രണ്ടാം സെമസ്റ്റർ എം.സി.എ (2012 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എം.ടെക് (2014 മുതൽ പ്രവേശനം) സപ്ലിമെന്ററി പരീക്ഷ 18-ന് ആരംഭിക്കും.
പരീക്ഷാഫലം
സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ റഷ്യൻ ലാംഗേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.