മാനന്തവാടി: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വയലിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് മാനന്തവാടി കുഴിനിലത്താണ് അപകടം. പരിക്കേറ്റ വരയാൽ നിരപ്പേൽ ഷിജിൻ (38), ഭാര്യ സോണി (34), മക്കളായ അലോണ (5), അലോയ(2), സോണിയുടെ മാതാവ് മേരി (62) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വിദേശത്തേക്ക് പോകുന്ന ഷിജിന്റെ ഭാര്യാ സഹോദരനെ കരിപ്പൂർ എയർപോർട്ടിൽ കൊണ്ടുപോയി വിട്ട്
തിരിച്ചു നാട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക്ക് പോസ്റ്റ് പൂർണ്ണമായും തകർന്നു. ഇന്നലെ രാവിലെ
തന്നെ കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി പോസ്റ്റ് മാറ്റിയിട്ടു.