ബാലുശ്ശേരി: പച്ചക്കറി വികസന പദ്ധതി പ്രകാരം ബാലുശ്ശേരി കൃഷിഭവന്റെ കീഴിൽ നടപ്പിലാക്കുന്ന സ്ഥാപന പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം ഗോകുലം ആർട്സ് ആന്റ് സയൻസ് കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവ്വഹിച്ചു. കോളജ് വിദ്യാർത്ഥികളും സ്റ്റാഫും കൂടി കൃഷി ചെയ്ത വെണ്ട, തക്കാളി കയ്പ, പച്ചമുളക്, വഴുതിന, പയർ തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പെരിങ്ങിനിമാധവൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.വിദ്യ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ ഡോ: മുസാഫിർ അഹമ്മദ്, ബാലാനന്ദൻ , പി.പി.ചന്ദ്രൻ ,കൃഷി അസിസ്റ്റന്റ് ഇ.കെ.സജി, എന്നിവർ സംസാരിച്ചു.