കല്പറ്റ: വയനാട് മെഡിക്കൽ കോളേജ് ജനിക്കുന്നതിന് മുൻപേ മരിച്ചു പോയി എന്നആരോപിച്ച് യുവമോർച്ച വയനാട് കളക്ടറേറ്റിന് മുൻപിൽ റീത്തുകൾ സമർപ്പിച്ചു. ഒരു വർഷം മുൻപ് സംസ്ഥാന സർക്കാർ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനെ കുറിച്ച് ഒരുമണിക്കൂർ പ്രസംഗിച്ച ധനമന്ത്രി ഈ ബഡ്ജറ്റ് വന്നപ്പോൾ വയനാട് മെഡിക്കൽ കോളേജ് ഇല്ലാതാക്കിയതിനെ കുറിച്ചാണ് പ്രസംഗിച്ചതെന്ന് നേതാക്ക
ആരോപിച്ചു. മെഡിക്കൽ കോളേജിന് പാരിസ്ഥിതിക പ്രശ്നമുണ്ടെന്ന് പറയുന്ന പഠനറപ്പോർട്ട് ഉണ്ടാക്കിയതിന്റെ പിന്നിൽ വൻ ഗൂഢാലോചന നടന്നതായി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ല പ്രസിഡന്റ് സജിശങ്കർ പറഞ്ഞു. യുവമോർച്ച ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ അദ്ധ്യക്ഷത വഹിച്ചു. പി ജി.ആനന്ദകുമാർ, കെ.പി.മധു, പി.കെ.ദീപു, ധന്യരാമൻ, കെ.കെ.അരുൺ, റെനീഷ് ജോസഫ്, സനേഷ് വാകേരി, എം.ആർ.രാജീവ് എന്നിവർ പ്രസംഗിച്ചു.